ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുനാൾ ആഘോഷം ഈ മാസം 9,10 തീയതികളിൽ ആഘോഷിച്ചു. ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുന്നാൾ ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്നു.
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഫാ. ഡോ. ബാബു കെ. മാത്യു, സെക്രട്ടറി അജു തര്യൻ, ട്രഷറർ സുനിൽ മത്തായി, പെരുന്നാൾ കോഓർഡിനേറ്റർ ജിനേഷ് തമ്പി, ഡെക്കറേഷൻ കമ്മിറ്റി: സുനിത ജെറീഷ്, എലിസബത്ത് സുജ മാത്യു, ജെറീഷ് വർഗീസ്, അജു തര്യൻ, അലിസാ വർഗീസ് (മണി) ആരോൺ വർഗീസ് (മാതു), ജയാ ജോൺ, ആൻഡ്രൂ ഫിലിപ്പ്, സ്റ്റീഫൻ ജോൺ, അലീന തര്യൻ, ജെറെമി കുര്യൻ, ഫുഡ് കമ്മിറ്റി ഏലിയാമ്മ വർഗീസ്, ലോജിസ്റ്റിക് റോണി തോമസ്, മനു ജോർജ്, അലക്സ് ഡാനിയേൽ എന്നിവർ ഉൾപ്പെടുന്ന തിരുനാൾ ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.
തിരുനാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഈ മാസം ഒമ്പതിന് വൈകുന്നേരം 6:30ന് സന്ധ്യാ നമസ്കാരവും തുടർന്ന് ഏഴിന് റവ ഫാ. മോഹൻ ജോസഫ് നയിച്ച പ്രഭാഷണവും തുടർന്ന് പ്രദക്ഷിണവും ആശീർവാദ ചടങ്ങുകളും ഡിന്നറും തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.